OEC PREMATRIC

/
0 Comments
പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരും എന്നാല്‍ അവരോളം തന്നെ സാമൂഹ്യ പിന്നാക്കാവസ്ഥയിലുമുള്ള ചില സമുദായങ്ങളെയാണ് ഒ.ഇ.സി (മറ്റര്‍ഹ വിഭാഗം) എന്ന് ക്ലാസ്സിഫിക്കേഷന്‍ നടത്തിയിരിക്കുന്നത്. ഈ സമുദായങ്ങളെല്ലാം തന്നെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 1 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങള്‍ക്ക് വരുമാന പരിധി ഇല്ലാതെ തന്നെ പട്ടികജാതി വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കും (സംവരണം ഒഴികെ) അര്‍ഹതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസാനുകൂല്യത്തിനോ/ഉദ്യോഗത്തിനോ ഇപ്രകാരം ഒരു ക്ലാസ്സിഫിക്കേഷന്‍ ഇല്ല. ഇവിടങ്ങളിലെല്ലാം ഈ സമുദായങ്ങള്‍ക്ക് ഒ.ബി.സി ആനുകൂല്യം ലഭ്യമാണ്. 
23.05.2014 ലെ സ.ഉ.(എം.എസ്). 10/2014/പി.സ.വി.വ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒ.ബി.സി ലസിറ്റില്‍ ഉള്‍പ്പെട്ട 30 സമുദായങ്ങളെക്കൂടി 6 ലക്ഷം രൂപ എന്ന വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 2 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങളേയും, ഒ.ഇ.സി വിഭാഗങ്ങളേയും ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. അതേ സമയം അനുബന്ധം 2 പ്രകാരമുള്ള ഇതര സമുദായങ്ങള്‍ക്ക് 6 ലക്ഷം രൂപയായിരിക്കും വരുമാന പരിധി. വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷാഫാറം നിര്‍ബന്ധമല്ല. എന്നാല്‍ വിവരശേഖരണത്തിന് സഹായകമാകുന്ന ഒരു മാതൃകാ അപേക്ഷാഫാറം നോട്ടിഫിക്കേഷനോടൊപ്പം തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഈ വിദ്യാഭ്യാസാനുകൂല്യം സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്. 
ജൂലൈ 4 ന് ആരംഭിക്കുന്ന രജിസ്ട്രേഷന്‍ 31 ന് ക്ലോസ് ചെയ്യുന്നതാണ്. അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക സ്ഥാപനങ്ങളുടെ ഔദ്യോഗിക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. നിലവില്‍ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഉപയോഗിക്കുന്ന അതേ അക്കൌണ്ട് തന്നെ ഈ ആവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്. മുന്‍ വര്‍ഷം എന്‍റര്‍ ചെയ്ത ഡാറ്റ ഡീഫാള്‍ട്ട് ആയി പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ബാങ് അക്കൌണ്ട് മാറിയിട്ടുള്ള സ്കൂളുകള്‍ പുതിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ് ഡേറ്റ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. click HOME to go back


You may also like

No comments: